Tuesday 13 August 2013

ആരാധകന്റെ മരണവാര്‍ത്ത എന്നെ തളര്‍ത്തി: വിജയ്


തമിഴകത്തിന്റെ ഇലയദളപതി വലിയ വിഷമത്തിലാണ്, പുതിയ ചിത്രമായ തലൈവ സ്വന്തം നാട്ടില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നതാണ് വേദനയുടെ ഒരു കാരണം, മറ്റൊന്ന് ചിത്രം കാണാന്‍ കഴിയാത്തതില്‍ മനം നൊന്ത് ഇരുപതുകാരനായ സ്വന്തം ആരാധകന്‍ ജീവന്‍ വെടിഞ്ഞതും. ആരാധകരന്റെ മരണവാര്‍ത്തയറിഞ്ഞ് താന്‍ തളര്‍ന്നുപോയെന്നാണ് വിജയ് പറയുന്നത്.തലൈവ കാണാന്‍ കഴിയാത്തതില്‍ അക്ഷമരായി കടന്നകൈയ്ക്കു മുതിരരുതെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും വിജയ് ആരാധകരോട് പറയുന്നു. തലൈവ വേഗത്തില്‍ത്തന്നെ തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തും. നിങ്ങള്‍ ആത്മസംയമനം പാലിയ്ക്കണം. വിഷ്ണുവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഞാന്‍ തളര്‍ന്നുപോയി.എന്റെ ആരാധകരെല്ലാം എനിയ്ക്ക് സഹോദരതുല്യരാണ്. വിഷ്ണുവിന്റെ ആത്മഹത്യാവിവരം അറിഞ്ഞ ദിവസം ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമാണ്. വിഷ്ണുവിന്റെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണം എന്നെനിയ്ക്ക് അറിയില്ല. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യരുത്- ആരാധകര്‍ക്കായി പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ വിജയ് പറയുന്നു.ഓഗസ്റ്റ് 9ന് ശനിയാഴ്ചയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയുമൊഴികെയുള്ള കേന്ദ്രങ്ങളില്‍ തലൈവ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം കാണാനായി കേരള അതിര്‍ത്തിവരെ ചെന്നിട്ടും ടിക്കറ്റ് കിട്ടാത്തതില്‍ മനം നൊന്താണ് ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തത്. കേരളത്തിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തലൈവ മികച്ച ബോക്‌സ് ഓഫീസ് പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ചിത്രത്തിന് മോശമല്ലാത്ത നിരൂപകാഭിപ്രായങ്ങളും ലഭിയ്ക്കുന്നുണ്ട്.ചിത്രത്തിലെ ചില രാഷ്ട്രീയ പരാമര്‍ശങ്ങളില്‍ പ്രോകോപിതരായതിനെത്തുടര്‍ന്ന് ഒരു സംഘടന തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണി ഉയര്‍ത്തിയതോടെയാണ് തമിഴ്‌നാട്ടില്‍ തലൈവ റിലീസ് ചെയ്യേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
friends .......... i am just copying the movie news from various source to my blog............so i have no responsibility  the post that i have posted here.so corporate with me also not take any action against me for breeching the copy right of other blogs...........if they request 2 remove their news i will remove it from here.

നായകനാകണമെന്ന നിര്‍ബന്ധമില്ല : മോഹന്‍ലാല്‍

അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം തന്നെ വേണമെന്ന വാശിയൊന്നും തനിക്കില്ലന്ന് നടന്‍ മോഹന്‍‌ലാല്‍. തനിക്ക് ചേരുന്നതും തന്റെ പ്രായത്തിനു അനുസരിച്ചുള്ളതുമായ ഏതു തരം കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യും. അവസാനം വരെ സിനിമയില്‍ ഉണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നും ലാല്‍ വ്യക്തമാക്കി.മലയാളികള്‍ക്കിടയില്‍ മദ്യപാനം കൂടി വരുന്ന കാര്യത്തില്‍ ലാല്‍ പ്രതികരിച്ചത് "കേരളത്തില്‍ മദ്യപിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നത് വാസ്തവം തന്നെ. കേരളത്തിലെ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ ബീഹാര്‍, ബംഗാള്‍, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവിടെ വൈകുന്നേരമായാല്‍ മദ്യവില്‍പ്പന ശാലയുടെ വാതില്‍ക്കല്‍ നീണ്ട ക്യൂ കാണാം. ക്യൂയില്‍ നില്‍ക്കുന്നത് അച്ചടക്കത്തിന്റെ ഭാഗമാണ്. പക്ഷേ കുടിക്കുന്നതിന് വേണ്ടിയാണല്ലോ ഇതെല്ലാമെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും" മലയാളത്തിലെ പ്രിയ താരം കൂട്ടിച്ചേര്‍ത്തു.

“എന്ത് കോണോത്തിലെ നാടാ ഉവ്വേ ഇത്” ........

സംവിധായകന്‍ രഞ്ജിത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. സംവിധാനത്തിലും അവതരണത്തിലും പ്രമേയത്തിലും എന്തെങ്കിലുമൊക്കെ പുതുമ കൊണ്ടുവരാന്‍ എന്നും രഞ്ജിത്ത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. പെരുന്നാള്‍ പ്രമാണിച്ച് ഏറെ കാലത്തെ മലയാള സിനിമാ റിലീസ് ഇടവേളയ്ക്ക് ശേഷം ആദ്യമെത്തിയ ചിത്രമായിരുന്നു കടല്‍ കടന്നൊരു മാത്തുക്കുട്ടി.
മമ്മൂട്ടി മുഖ്യ വേഷത്തിലും മോഹന്‍‌ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകളെ തകിടം മറിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് പെരുന്നാള്‍ ചലച്ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും പിന്നിലായ മാത്തുക്കുട്ടി സംവിധായകന്‍ രഞ്ജിത്തിനും വലിയ തിരിച്ചടിയാണ് നല്‍കിയത്. പുതുമയുള്ള ഒന്നും ഇല്ലെന്നത് മാത്രമല്ല. ചിത്രം പലയിടത്തും ലാഗ് ചെയ്യുന്നതായും പ്രേക്ഷകര്‍ തന്നെ പറയുന്നു. പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പീ, സ്‌പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങള്‍ മനസ്സിലിട്ടാണ് പ്രേക്ഷകര്‍ മാത്തുക്കുട്ടിയെ കാണാന്‍ എത്തിയത്. എന്നാല്‍ നിരാശ മാത്രമായിരുന്നു ഫലം. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ വ്യത്യസ്‌തമായ പേരും അതിന്റെ ടീസറും കണ്ട് ചിത്രത്തിനെത്തിയവരും ഒട്ടും കുറവല്ലായിരുന്നു. എന്നാല്‍ കടുത്ത മമ്മൂട്ടി ആരാധകരെ പോലും നിരാശരാക്കുന്ന ഫലമാണ് ചിത്രം നല്‍കുന്നത്. ചിത്രം കണ്ടിറങ്ങുന്ന പലരും പറയുന്നു... ഇത് ടീസറില്‍ പറഞ്ഞത് പോലെ ആയല്ലോ? “എന്ത് കോണോത്തിലെ നാടാ ഉവ്വേ ഇത്” എന്ന് മമ്മൂട്ടി ടീസറില്‍ ഒരു ഡയലോഗ് പ്രസന്റേഷന്‍ ചെയ്യുന്നുണ്ട്. അതിനെ ചിത്രം അന്വര്‍ത്ഥമാക്കുന്നുവെന്നാണ് ആക്ഷേപം. ആ ഡയലോഗ് അല്‍പ്പമൊന്ന് മാറ്റി “എന്ത് കോണോത്തിലെ പടമാ ഉവ്വേ ഇത്” എന്നാക്കിയാൽ മാത്രം മതി...

Monday 12 August 2013

HAI FRIENDS I AM STARTING MY BLOGGING EXPERIENCE WITH YOU.PLEASE CORPORATE