Tuesday 13 August 2013

ആരാധകന്റെ മരണവാര്‍ത്ത എന്നെ തളര്‍ത്തി: വിജയ്


തമിഴകത്തിന്റെ ഇലയദളപതി വലിയ വിഷമത്തിലാണ്, പുതിയ ചിത്രമായ തലൈവ സ്വന്തം നാട്ടില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നതാണ് വേദനയുടെ ഒരു കാരണം, മറ്റൊന്ന് ചിത്രം കാണാന്‍ കഴിയാത്തതില്‍ മനം നൊന്ത് ഇരുപതുകാരനായ സ്വന്തം ആരാധകന്‍ ജീവന്‍ വെടിഞ്ഞതും. ആരാധകരന്റെ മരണവാര്‍ത്തയറിഞ്ഞ് താന്‍ തളര്‍ന്നുപോയെന്നാണ് വിജയ് പറയുന്നത്.തലൈവ കാണാന്‍ കഴിയാത്തതില്‍ അക്ഷമരായി കടന്നകൈയ്ക്കു മുതിരരുതെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും വിജയ് ആരാധകരോട് പറയുന്നു. തലൈവ വേഗത്തില്‍ത്തന്നെ തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തും. നിങ്ങള്‍ ആത്മസംയമനം പാലിയ്ക്കണം. വിഷ്ണുവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഞാന്‍ തളര്‍ന്നുപോയി.എന്റെ ആരാധകരെല്ലാം എനിയ്ക്ക് സഹോദരതുല്യരാണ്. വിഷ്ണുവിന്റെ ആത്മഹത്യാവിവരം അറിഞ്ഞ ദിവസം ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമാണ്. വിഷ്ണുവിന്റെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണം എന്നെനിയ്ക്ക് അറിയില്ല. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യരുത്- ആരാധകര്‍ക്കായി പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ വിജയ് പറയുന്നു.ഓഗസ്റ്റ് 9ന് ശനിയാഴ്ചയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയുമൊഴികെയുള്ള കേന്ദ്രങ്ങളില്‍ തലൈവ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം കാണാനായി കേരള അതിര്‍ത്തിവരെ ചെന്നിട്ടും ടിക്കറ്റ് കിട്ടാത്തതില്‍ മനം നൊന്താണ് ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തത്. കേരളത്തിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തലൈവ മികച്ച ബോക്‌സ് ഓഫീസ് പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ചിത്രത്തിന് മോശമല്ലാത്ത നിരൂപകാഭിപ്രായങ്ങളും ലഭിയ്ക്കുന്നുണ്ട്.ചിത്രത്തിലെ ചില രാഷ്ട്രീയ പരാമര്‍ശങ്ങളില്‍ പ്രോകോപിതരായതിനെത്തുടര്‍ന്ന് ഒരു സംഘടന തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണി ഉയര്‍ത്തിയതോടെയാണ് തമിഴ്‌നാട്ടില്‍ തലൈവ റിലീസ് ചെയ്യേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

No comments:

Post a Comment